മദ്യം വില്‍ക്കാന്‍ കൊവിഡ് തടസ്സമില്ല; ഔട്ട്‌ലെറ്റുകള്‍ വഴി നാളെ മുതല്‍ നേരിട്ട് മദ്യം വില്‍ക്കുമെന്ന് ബിവറേജസ് കോര്‍പറേഷന്‍

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആപ്പ് വഴി മദ്യം വിതരണം ചെയ്യുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

Update: 2021-06-16 11:00 GMT

തിരുവനന്തപുരം: നാളെ മുതല്‍ എല്ലാ ബെവ്‌കോ ഔട്ട് ലെറ്റുകള്‍ വഴിയും നേരിട്ട് മദ്യം വിതരണം ചെയ്യുമെന്ന് ബിവറേജസ് കോര്‍പറേഷന്‍. ബെവിക്യൂ ആപ്പ് മുഖാന്തരമാണ് മദ്യം വിതരണം ചെയ്യുന്നതെന്നാണ് ഇന്നലെ മുഖ്യമന്ത്രി അറിയിച്ചത്. എന്നാല്‍ ആപ്പ് വഴി മദ്യം വിതരണം ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് സാങ്കേതിക വിഭാഗം അറിയിച്ചതിനെ തുടര്‍ന്നാണ് മദ്യം നേരിട്ട് ഔട്ട് ലെറ്റുകള്‍ വഴി വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആപ്പ് വഴിയാണ് മദ്യം വിതരണം ചെയ്യുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. മറ്റ് പല മേഖലകളും അടച്ചിട്ടിട്ടും മദ്യം നേരിട്ട് വില്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുകയാണ്.

Tags:    

Similar News