തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പൈങ്കുളം, വടക്കാഞ്ചേരി മുനിസിപ്പാലിറ്റി മിണാലൂർ സെന്റർ വാർഡ് പരിധിക്കുള്ളിൽ 8, 9, 10 തിയ്യതികളിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി. നവംബർ 9നു ഉപതെരഞ്ഞെടുപ്പും 10ന് വോട്ടെണ്ണലും നടക്കും. വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുൻപുള്ള 48 മണിക്കൂർ സമയത്തേക്കും വോട്ടെണ്ണൽ നടക്കുന്ന ദിവസവുമാണ് നിരോധനം.