സിംഹത്തിനും കടുവക്കും ചിക്കന്‍ നല്‍കാനാവില്ല: കര്‍ണാടകയിലെ ബിഫ് നിരോധനത്തില്‍ മൃഗശാലകള്‍ക്ക് ഇളവു തേടി അധികൃതര്‍

വലിയ മൃഗങ്ങളുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും ഇളവു തേടിയുള്ള അപേക്ഷയില്‍ പറയുന്നു.

Update: 2021-02-09 14:34 GMT

മൈസുരു: കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ഗോവധ നിരോധനത്തില്‍ നിന്നും മൃശാലകളെ ഒഴിവാക്കണമെന്ന് വനംവകുപ്പിന്റെ അപേക്ഷ. കര്‍ശന വ്യവസ്ഥകളോടെ പുതിയ നിയമം പ്രാബല്യത്തില്‍ നടപ്പിലാക്കുന്നതിനാല്‍ കടുവകള്‍, സിംഹങ്ങള്‍ തുടങ്ങിയവക്ക് ഭക്ഷണം നല്‍കാനാവില്ലെന്ന് വനം വന്യജീവി വകുപ്പ് പറയുന്നു. മൃഗശാലകളിലെ കടുവകള്‍ക്കും സിംഹങ്ങള്‍ക്കും ബീഫ് ആണ് പ്രധാന ഭക്ഷണം. നിരോധനം കാരണം ഇത് ലഭിക്കുന്നില്ല. സിംഹത്തിനും കടുവക്കുമൊന്നും ചിക്കന്‍ നല്‍കാനാവില്ല. ഇതിനാല്‍ വലിയ മൃഗങ്ങളുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടെന്നും ഇളവു തേടിയുള്ള അപേക്ഷയില്‍ പറയുന്നു.


സര്‍ക്കാറിന് ഇതു സംബന്ധിച്ച് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മൃഗശാല അതോറിറ്റി അംഗം ബിപി രവി പറഞ്ഞു. ലോകത്ത് എവിടെയും മൃഗശാലകളിലെ സിംഹങ്ങള്‍ക്കും കടുവകള്‍ക്കും ഗോമാംസം മാത്രമേ നല്‍കാറുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.




Tags:    

Similar News