മൃഗശാലയിലെ സിംഹങ്ങളുടെ ആക്രമണത്തില്‍ യുവാവിനു ദാരുണാന്ത്യം

Update: 2019-01-21 08:17 GMT

ചണ്ഡീഗഡ്: ലയണ്‍ സഫാരി പാര്‍ക്കിലെ സിംഹങ്ങളുടെ ആക്രമണത്തില്‍ യുവാവിനു ദാരുണാന്ത്യം. ലയണ്‍ സഫാരി പാര്‍ക്കില്‍ അനധികൃതമായാണ് 25കാരനായ യുവാവ് കയറിയതെന്നു അധികൃതര്‍ പറഞ്ഞു. പഞ്ചാബിലെ മൊഹാലിയിലെ മൃഗശാലയിലാണ് സംഭവം. നാല് സിംഹങ്ങള്‍ ഉണ്ടായിരുന്ന സഫാരി പാര്‍ക്കിലെ രണ്ടു സിംഹങ്ങളാണ് യുവാവിനെ കടിച്ചു കൊന്നത്. വിനോദ സഞ്ചാരികളുമായി പാര്‍ക്കില്‍ പോയ ബസ് െ്രെഡവറാണ് പരിക്കേറ്റ നിലയില്‍ യുവാവിനെ കണ്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.