ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം (വിഡിയോ )

Update: 2025-08-05 09:22 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് മിന്നല്‍പ്രളയം. ദുരന്തത്തില്‍ നിരവധി വീടുകള്‍ ഒലിച്ചുപോയി. ധരാലി ഗ്രാമത്തിലാണ് സംഭവം. നിരവധി ആളുകള്‍ ഒലിച്ചുപോയി എന്ന റിപോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. വലിയ ആശങ്ക ഉണ്ടാക്കുന്ന തരത്തിലുള്ള പ്രകൃതിദുരന്തത്തിനാണ് ഉത്തരകാശി സാക്ഷിയായിരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രം കൂടിയായതിനാല്‍ നിരവധി പേര്‍ വരുന്ന പ്രദേശമാണ് ധരാലി. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

Tags: