തിങ്കളാഴ്ച്ച വരെ സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Update: 2021-03-26 08:41 GMT

തിരുവനന്തപുരം: ഇന്ന് മുതല്‍ തിങ്കളാഴ്ച്ച വരെ സംസ്ഥാനത്ത് മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.


മാര്‍ച്ച് 29 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നത്. ഇതോടൊപ്പമാണ് മിന്നല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മഴ പെയ്തിരുന്നു.




Tags: