ആറ് മാസത്തിനുള്ളില്‍ പാക് നിയന്ത്രണരേഖയില്‍ ഒരു 'നുഴഞ്ഞുകയറ്റം' പോലും നടന്നിട്ടില്ലെന്ന് ചിനാര്‍ കോപ്‌സ് ലെഫ്റ്റ്‌നെന്റ് ജനറല്‍
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പാക്‌സിസ്ഥാനുമായുള്ള നിയന്ത്രമരേഖില്‍ ഒരു നുഴഞ്ഞുകയറ്റം പോലും നടന്നിട്ടില്ലെന്നും അതിനുള്ള എല്ലാ ശ്രമങ്ങളും തുടക്കത്തിലേ നുളളിയതായും ചിനാര്‍ കോപ്‌സ് ലെഫ്റ്റ്‌നെന്റ് ജനറല്‍ ഡി പി പാണ്ഡെ.
കഴിഞ്ഞ ആറ് മാസമായി ഒരു നുഴഞ്ഞുകയറ്റം പോലും നടന്നിട്ടില്ല. നടന്ന എല്ലാ ശ്രമങ്ങളും അവിടവച്ചുതന്നെ നിര്‍വീര്യമാക്കി- ജമ്മു കശ്മീരിലെ ബന സിങ് പരേഡ് ഗ്രൗണ്ടില്‍ ലൈറ്റ് ഇന്‍ഫന്ററി വിഭാഗത്തിലെ പുതിയ സൈനികരുടെ പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.
നിയന്ത്രണരേഖില്‍ നുഴഞ്ഞുകയറ്റം കുറഞ്ഞതിലൂടെ സുരക്ഷയുടെ കാര്യത്തില്‍ സ്ഥിതി മെച്ചപ്പെട്ടെന്ന് കരുതാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
കശ്മീരില്‍ ഇരുന്നോറോളം സായുധര്‍പ്രവര്‍ത്തിക്കുന്നുണ്ടെന്നും പലരെയും ഇതിനകം നിര്‍വീര്യമാക്കിയെന്നും ഈ വര്‍ഷം അവസാനത്തോടെ സായുധരെ നിര്‍മാര്‍ജനം ചെയ്യുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ ഏതാനും ദിവസമായി ശ്രീനഗറിലും മറ്റ് പ്രദേശങ്ങളിലും സുരക്ഷാസേനയുമായി സായുധസംഘങ്ങളുടെ ഏറ്റുമുട്ടല്‍ തുടരുകയാണ്.