ലഫ്റ്റനന്റ് ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ അസം റൈഫിള്‍സ് ഡയറക്ടര്‍ ജനറല്‍
ന്യൂഡല്‍ഹി: അസം റൈഫിള്‍സിന്റെ ഡയറക്ടര്‍ ജനറലായി ലഫ്റ്റനന്റ് ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ നിയമിതനായി. അസം റൈഫിള്‍സിന്റെ ഇരുപത്തിയൊന്നാമത് ഡയറക്ടര്‍ ജനറലാണ് ലഫ്റ്റനന്റ് ജനറല്‍ നായര്‍.
അസം, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തനപരിചയമുള്ള അദ്ദേഹം നേരത്തെ അസം റൈഫിള്‍സില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായിരുന്നു. അതുകൂടാതെ അസം റൈഫിള്‍സ് ബ്രിഗേഡ് കമാന്‍ഡറുമായിരുന്നു.
അതിവിശിഷ്ട സേവാ മെഡല്‍, യുധ സേവ മെഡല്‍, എന്നിവ ലഭിച്ചിട്ടുണ്ട്. സത്താറ സൈനിക സ്‌കൂളിലാണ് പഠിച്ചത്. പിന്നീട് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ നിന്ന് സിക്ക് റജിമെന്റിലേക്ക് കമ്മീഷന്‍ കിട്ടി.
സിയാച്ചിന്‍ മലനിരകളിലും പ്രവര്‍ത്തിപരിചയമുണ്ട്.