ഷോപ്പിങ് മാളിനുള്ളില്‍ പുലി കയറി

Update: 2019-02-20 06:20 GMT

താനെ: മഹാരാഷ്ട്രയില്‍ ഷോപ്പിങ് മാളിനുള്ളില്‍ പുലി കയറി. താനെയിലെ കൊറും മാളിലാണ് പുലി കയറിയത്. സിസിടിവി കാമറയില്‍ മാളില്‍ നിന്ന് ഇറങ്ങിവരുന്ന പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച പുലര്‍ച്ചെ 5.30 നാണ് സിസിടിവിയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്. സ്ഥലത്ത് വനംവകുപ്പും ദുരന്ത നിവാരണ സേനയും എത്തിയിട്ടുണ്ട്. പുലിയിറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ പ്രദേശവാസികള്‍ പരിഭ്രാന്തരാണ്.

Tags:    

Similar News