മൈസൂരുവില്‍ മൂന്നുപേരെ കൊന്ന പുലിയെ പിടികൂടി

Update: 2023-01-27 12:02 GMT

മൈസൂരു: മൈസൂരുവില്‍ മൂന്നുപേരെ കൊലപ്പെടുത്തിയ പുലിയെ പിടികൂടി. ടി നരസിപുര താലൂക്കിനടുത്തുള്ള വനമേഖലയില്‍ സ്ഥാപിച്ച കെണിയില്‍ വ്യാഴാഴ്ച രാത്രിയാണ് പുലി കുടുങ്ങിയത്. പതിനൊന്നുകാരനടക്കം മൂന്നുപേരാണ് പുലിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കുട്ടിയെ ആക്രമിച്ച സ്ഥലത്തുതന്നെയാണ് വനംവകുപ്പ് കൂടു സ്ഥാപിച്ചത്. ഇവിടെ ഇന്‍ഫ്രാറെഡ് കാമറകളും, പുലിയെ പിടിക്കാനായി 150 ഓളം വനംവകുപ്പ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിരുന്നു. അഞ്ച് വയസുള്ള പുള്ളിപ്പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് അറിയിച്ചു. പുലിയെ ബന്നാര്‍ഘട്ട മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.

Tags:    

Similar News