ഇടുക്കിയില്‍ വീണ്ടും പുലിയിറങ്ങി; ആടിനെ കൊന്നു

Update: 2023-03-13 05:32 GMT

ഇടുക്കി: വാത്തിക്കുടിയില്‍ വീണ്ടും പുലിയിറങ്ങി. കൂട്ടില്‍ കെട്ടിയിരുന്ന ആടിനെ പുലി ആക്രമിച്ചുകൊന്നു. പ്രദേശവാസിയായ കണ്ണന്റെ ആടിനെയാണ് കൊന്നത്. വനം വകുപ്പ് എത്തി പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് അറിയിച്ചു. കഴിഞ്ഞ മാസവും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. പുലിയിറങ്ങുന്നത് പതിവായതോടെ കടുത്ത ഭീതിയിലാണ് നാട്ടുകാര്‍.

Tags:    

Similar News