മുസ്‌ലിം വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം: കേരളാ മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

മുസ്‌ലിം സമുദായത്തിനെതിരെ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ സംസാരിക്കാന്‍ എല്ലാ മതേതര രാഷ്ട്രീയ കക്ഷികളും തയാറാകണം

Update: 2021-06-10 14:33 GMT

കോട്ടയം: മുസ്‌ലിം സമൂഹത്തിനുമേല്‍ വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി. സമുദായ സൗഹാര്‍ദം തകര്‍ക്കുന്ന കുപ്രചാരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി അടിയന്തിരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തിലെ കോടതി വിധിയെ തുടര്‍ന്ന് മുസ്‌ലിം സമുദായം എടുത്ത നിലപാടില്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ തെറ്റായ പ്രചാരങ്ങളാണ് നടക്കുന്നത്. വിവിധ മതസമുദായങ്ങളുടെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളില്‍ മുസ്‌ലിം സമുദായത്തിനെതിരെ പ്രചരിപ്പിക്കപ്പെട്ട വ്യാജവാര്‍ത്തകളും തുടര്‍ ചര്‍ച്ചകളും ശ്രദ്ധയില്‍പ്പെട്ടു. കേരളത്തിന്റെ സമുദായ അന്തരീക്ഷം തകര്‍ക്കുക എന്ന പ്രത്യേക ലക്ഷ്യത്തോടെ ഒരു വിഭാഗം ആളുകളാണ് ഇത്തരം തെറ്റായ വാര്‍ത്തകള്‍ക്കുപിന്നില്‍. മുസ്‌ലിം സമുദായത്തിനെതിരെ ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന വിദ്വേഷ പ്രചാരണത്തിനെതിരെ സംസാരിക്കാന്‍ എല്ലാ മതേതര രാഷ്ട്രീയ കക്ഷികളും തയാറാകണം. നിയമസഭയില്‍ ഈ വിഷയം ഉന്നയിക്കാന്‍ മുസ്‌ലിം ലീഗ് അംഗങ്ങള്‍ തയാറാകണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് എം.ബി അമീന്‍ഷാ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Tags:    

Similar News