കൊച്ചി: ഇടത് സഹയാത്രികന്‍ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. 35 വര്‍ഷമായി ഇടതുപക്ഷത്തോടൊപ്പം സഞ്ചരിയാളാണ് റെജി ലൂക്കോസ്. ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ദ്രവിച്ച ആശയം മാറണമെന്നായിരുന്നു റെജി ലൂക്കോിസിന്റെ പ്രതികരണം.
കേരളത്തിന് വേണ്ടത് വികസനം. ബിജെപിക്ക് വേണ്ടി ഇനി പ്രവര്‍ത്തിക്കും. ബിജെപി നടത്തുന്ന വികസനം താന്‍ കുറച്ചു നാളായി ശ്രദ്ധിക്കുന്നു. ഉത്തരേന്ത്യയില്‍ നടത്തിയ വികസന പ്രവര്‍ത്തനം യാത്രയ്ക്കിടെ താന്‍ കണ്ടു. ബിജെപിയെ വര്‍ഗീയവാദികളെന്ന് വിളിച്ച സിപിഎം കുറച്ചുകാലമായി വര്‍ഗീയത പറയുകയാണെന്നും റെജി ലൂക്കോസ് പറഞ്ഞു.
വര്‍ഗീയ വിഭജനത്തിനുള്ള ഇടതുപക്ഷ വ്യതിയാനം ദുഖിപ്പിച്ചു. ബിജെപിയുടെ ശബ്ദമായി മാറും. ഇന്ന് ഒരു ചാനല്‍ സംവാദത്തിന് വിളിച്ചു. ഞാന്‍ പറഞ്ഞു ഇന്നുമുതല്‍ എന്റെ ശബ്ദം വേറെ ആയിരിക്കുമെന്ന്. കേരളം ബിജെപിക്ക് വേണ്ടിയുള്ളതാണെന്നും രാജി ലൂക്കോസ് പറഞ്ഞു.