ഇടതുപക്ഷം ചെപ്പടി വിദ്യകള്‍ കൊണ്ട് വോട്ടര്‍മാരെ സ്വാധീനിക്കുന്നു: ബെന്നി ബെഹനാന്‍ എംപി

36 പ്രാവശ്യം ഡിപ്ലോമാറ്റിക്ക് ബാഗേജിലൂടെ കള്ളക്കടത്ത് നടത്തുന്നതിന് സ്വപ്‌ന സുരേക്ഷിനേപ്പോലെയുള്ള ക്രിമിനലുകള്‍ക്ക് എല്ലാവിധ സംരക്ഷണവും പിന്‍ബലവും കൊടുത്തതും അവര്‍ക്ക് ഒത്താശ കൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫിസാണ്.

Update: 2020-11-25 11:40 GMT

മാള: നാല് വര്‍ഷമായി ഭരിക്കുന്ന ഇടതു പക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ വളരെയേറെ പരിഭവങ്ങളിലും പരാതിയിലുമാണ്. അതിന്റെ പ്രതിഷേധം ജന മനസ്സുകളില്‍ കുമിഞ്ഞു കൂടുന്ന സന്ദര്‍ഭമാണിത്. ആ പ്രതിഷേധം മറച്ചു വെക്കുന്നതിനുള്ള ചെപ്പടി വിദ്യകളാണ് ഇപ്പോള്‍ ഇടത് പക്ഷം പ്രയോഗിച്ചു കൊണ്ടിരിക്കുന്നത്.

36 പ്രാവശ്യം ഡിപ്ലോമാറ്റിക്ക് ബാഗേജിലൂടെ കള്ളക്കടത്ത് നടത്തുന്നതിന് സ്വപ്‌ന സുരേക്ഷിനേപ്പോലെയുള്ള ക്രിമിനലുകള്‍ക്ക് എല്ലാവിധ സംരക്ഷണവും പിന്‍ബലവും കൊടുത്തതും അവര്‍ക്ക് ഒത്താശ കൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫിസാണ്.

അതിനാല്‍ തന്നെ മൂന്നാമനായി ചോദ്യം ചെയ്യുമോയെന്ന് പിണറായി ഭയപ്പെടുന്നു. തന്റെ പാര്‍ട്ടിക്കും മുഖ്യമന്ത്രി സ്ഥാനത്തിനും നാണക്കേടാണെന്ന ഭയം കാരണം അതിനെ പ്രതിരോധിക്കാനാണ്

രമേഷ് ചെന്നിത്തലയുടെ പേരിലുള്ള ആരോപണമെന്നും പൊയ്യ മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു ബെന്നി ബെഹനാന്‍ എംപി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ടി എ തോമസ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി ടി യു രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് സാബു കൈതാരന്‍ വിശിഷ്ട സാന്നിധ്യം നിര്‍വ്വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ടി എം നാസര്‍, വി എം മൊഹിയുദ്ദീന്‍, വി എ അബ്ദുല്‍ കരീം, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ വക്കച്ചന്‍ അമ്പൂക്കന്‍, സോയ് കോലഞ്ചേരി, ന്യൂനപക്ഷ വകുപ്പ് ജില്ലാ വൈസ് ചെയര്‍മാന്‍ കെ എം ബാവ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ ടി കെ കുട്ടന്‍, ഡെയ്‌സി തോമസ്, എ പി ഷണ്മുഖന്‍, സി കെ വിത്സന്‍ കൂടാതെ മണ്ഡലം ഭാരവാഹികള്‍ മണ്ഡലത്തിലെ പോഷക സംഘടനാ നേതാക്കള്‍, വാര്‍ഡ് പ്രസിഡന്റുമാര്‍, ബൂത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കി.

Tags:    

Similar News