മലമ്പുഴ പഞ്ചായത്തില്‍ ഇടതുഭരണം തുടരും; ബിജെപിയുടെ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു
പാലക്കാട്: ഇടതുമുന്നണി ഭരിക്കുന്ന പാലക്കാട് മലമ്പുഴ പഞ്ചായത്തില്‍ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. രണ്ടു യുഡി.എഫ് അംഗങ്ങള്‍ വിട്ടു നിന്നതോടെ അഞ്ചിനെതിരെ ആറുവോട്ടുകള്‍ നേടിയാണ് ഇടതുപക്ഷം അവിശ്വാസത്തെ അതിജീവിച്ചത്. അധികാര ദുര്‍വിനിയോഗം ചൂണ്ടിക്കാട്ടിയാണ് മലമ്പുഴ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് എന്നിവര്‍ക്കെതിരെ ബിജെപി അവിശ്വാസം കൊണ്ടുവന്നത്. രണ്ട് യുഡിഎഫ്. അംഗങ്ങളുടെ പിന്തുണ പ്രതീക്ഷിച്ചിരുന്നെങ്കിലും അവരോട് വിട്ടു നില്‍ക്കാനായിരുന്നു ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശം. 13 അംഗ ഭരണ സമിതിയില്‍ സിപിഎം നാല്, സിപിഐ ഒന്ന്, ഇടതു സ്വതന്ത്ര ഒന്ന്, ബിജെപി അഞ്ച്, കോണ്‍ഗ്രസ് രണ്ട് എന്നിങ്ങനെയാണ് കക്ഷി നില.