ബിജെപിയെ പ്രതിരോധിക്കുന്നതില്‍ ഇടത് വലതു മുന്നണികള്‍ പരാജയം: പി അബ്ദുല്‍ മജീദ് ഫൈസി

പാര്‍ലമെന്റില്‍ അടക്കം പ്രതിരോധം തീര്‍ക്കുന്നതിനു പകരം ജനങ്ങളെ കബളിപ്പിക്കുന്ന കപട നിലപാടാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്.

Update: 2021-02-21 19:00 GMT
ബിജെപിയെ പ്രതിരോധിക്കുന്നതില്‍ ഇടത് വലതു മുന്നണികള്‍ പരാജയം: പി അബ്ദുല്‍ മജീദ് ഫൈസി

വടകര: ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ ചെറുക്കുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പാര്‍ലമെന്റില്‍ അടക്കം പ്രതിരോധം തീര്‍ക്കുന്നതിനു പകരം ജനങ്ങളെ കബളിപ്പിക്കുന്ന കപട നിലപാടാണ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്.

ബിജെപിക്ക് മാന്യതയുടെ പരിവേഷവും രാഷ്ട്രീയ ഇടവും നല്‍കിയത് ഇടതു പാര്‍ട്ടികള്‍ അടക്കമുളവരാണ്. അതുകൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ ധ്രുവീകരണ നിലപാടുമായി മുന്നോട്ട് പോവുന്ന ഇടതു വലതു രാഷ്ട്രീയ മുന്നണികള്‍ക്കും പാര്‍ട്ടികള്‍ക്കും ശക്തമായ തിരിച്ചടി നല്‍കാന്‍ ജനം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.വടകര മണ്ഡലം നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അബ്ദുല്‍ മജീദ് ഫൈസി. മണ്ഡലം പ്രസിഡന്റ് നിസാം പുത്തൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി, ജില്ലാ ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി, സാലിം അഴിയൂര്‍, മണ്ഡലം സെക്രട്ടറി കെ വി പി ഷാജഹാന്‍, സവാദ് വടകര, അസീസ് സംസാരിച്ചു.

Tags:    

Similar News