ലെബ്‌നാന്‍: പ്രധാനമന്ത്രിയും രാജിവെച്ചു

Update: 2020-08-10 17:36 GMT

ബെയ്‌റൂത്ത്: ലെബ്‌നാന്‍ പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജിവെച്ചു. ബെയ്‌റുത്ത് സ്‌ഫോടനത്തിനു ശേഷം ജനകീയ പ്രക്ഷോഭം ശക്തമായതോടെ മന്ത്രിസഭയിലെ ചിലര്‍ രാജിവെച്ചിരുന്നു. ഇതിനു പുറകെയാണ് പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് രാജ്യത്തെ അഭിസംബോധന ചെയ്ത് രാജി പ്രഖ്യാപിച്ചത്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കും വരെ ഇനി കാവല്‍ ഭരണം തുടരും. എല്ലാ മന്ത്രിമാരുടെയും രാജി അറിയിച്ചുള്ള കത്ത് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലെത്തി പ്രധാനമന്ത്രി ഹസ്സന്‍ ദിയാബ് കൈമാറുമെന്ന് ആരോഗ്യമന്ത്രി ഹമദ് ഹസ്സന്‍ പറഞ്ഞു.




Tags: