ലബ്നാനിൽ വെടിനിർത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനും

Update: 2026-04-09 06:08 GMT

ബ്രിട്ടൻ : യുഎസും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ലബ്‌നാനിലേക്കും വ്യാപിപ്പിക്കണമെന്ന് ബ്രിട്ടൻ ആവശ്യപ്പെട്ടു. ലെബനനിൽ ഇസ്രായേലിന്റെ തുടർച്ചയായ ആക്രമണങ്ങൾ കണക്കിലെടുക്കുമ്പോൾ, അവിടെയും വെടിനിർത്തൽ നടപ്പാക്കേണ്ടത് അത്യാവശ്യമാണെന്ന് വിദേശകാര്യ സെക്രട്ടറി യെവെറ്റ് കൂപ്പർ പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ലബ്‌നാനെ വെടിനിർത്തലിൽ നിന്ന് മാറ്റി നിർത്തുന്നത് പ്രാദേശിക സമാധാനത്തിന് ഗുണകരമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ലെബനനിൽ തുടരുന്ന അക്രമങ്ങൾ മേഖലയിലുടനീളം സംഘർഷം വർധിപ്പിക്കുകയാണ്.

ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് യാതൊരു ഫീസും ചുമത്തരുതെന്നും സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു

Tags: