ചന്ദ്രിക ജീവനക്കാര്‍ മുഖ്യശത്രുക്കളെന്ന് ലീഗ് നേതാവ്; പ്രതിഷേധവുമായി കോര്‍ഡിനേഷന്‍ കമ്മിറ്റി

Update: 2021-08-09 18:13 GMT

കോഴിക്കോട്: ചന്ദ്രികയിലെ ജീവനക്കാരെ മുഖ്യശത്രുവെന്ന് ആക്ഷേപിച്ച മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഇന്‍ചാര്‍ജ് പിഎംഎ സലാമിനെതിരേ ജീവനക്കാരുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി. ഒരു സ്വകാര്യ ചനല്‍ ചര്‍ച്ചക്കിടയിലാണ് പിഎംഎ സലാം ചന്ദ്രിക ജീവനക്കാര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയത്. 

തൊഴിലാളികള്‍ അവരുടെ ന്യായമായ അവകാശങ്ങള്‍ക്കും സ്ഥാപനത്തിന്റെ വളര്‍ച്ചക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെയുള്ള തൊഴിലാളികളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നും കെ യു ഡബ്യുജെ സംയുക്ത കോര്‍ഡിനേഷന്‍ ജനറല്‍ ബോഡി യോഗം അറിയിച്ചു 

Tags: