സാമ്പത്തിക വിദഗ്ധന്‍ അഭിജിത് സെന്‍ അന്തരിച്ചു

Update: 2022-08-30 04:58 GMT

ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന്‍ മുന്‍ അംഗവും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ രാജ്യത്തെ മുന്‍നിര വിദഗ്ധരില്‍ ഒരാളുമായ അഭിജിത് സെന്‍ (72) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 'രാത്രി 11 മണിയോടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായി. തങ്ങള്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു, പക്ഷേ, അവിടെ എത്തുമ്പോഴേക്കും എല്ലാം കഴിഞ്ഞു- അദ്ദേഹത്തിന്റെ സഹോദരന്‍ ഡോ. പ്രണാബ് സെന്‍ പറഞ്ഞു.

ന്യൂഡല്‍ഹിയിലെ ജെഎന്‍യു സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്രം അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസ് കമ്മീഷന്‍ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള നിരവധി സുപ്രധാന സര്‍ക്കാര്‍ പദവികള്‍ വഹിച്ചിട്ടുണ്ട്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് 2004-2014 കാലത്ത് പ്ലാനിങ് കമ്മീഷന്‍ അംഗമായിരുന്നു. സസക്‌സ്, ഓക്‌സ്‌ഫോഡ്, കേംബ്രിഡ്ജ്, എസെക്‌സ് സര്‍വകലാശാലകളിലും അദ്ദേഹം പഠിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News