രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കണമെന്ന് നേതാക്കള്‍, തീരുമാനമെടുക്കാതെ ഹൈക്കാന്‍ഡ്
ന്യൂഡല്‍ഹി: ബലാല്‍സംഗ കേസില്‍ പോലിസ് തിരയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുമെന്ന് വിവരം. രാഹുലിനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംരക്ഷിക്കില്ലെന്നാണ് വിലയിരുത്തല്‍. ഇതുസംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കുമെന്നായിരുന്നു റിപോര്‍ട്ടുകളങ്കെിലും പുറത്താക്കല്‍ നടപടിയില്‍ തീരുമാനമായില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കടുത്ത നടപടിയില്‍ കെപിസിസിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന സന്ദേശം ഹൈക്കമാന്‍ഡ് നല്‍കിയിരുന്നു. രാഹുലിനെതിരേ ലഭിച്ച പരാതികളില്‍ ഹൈക്കമാന്‍ഡ് വിവരങ്ങള്‍ തേടി. കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുന്‍ഷിയില്‍ നിന്നാണ് വിവരങ്ങള്‍ തേടിയത്. എന്നാല്‍ രാഹുലിനെ പുറത്താക്കണമെന്ന കടുത്ത നിലപാടിലാണ് നേതാക്കള്‍. കെ മുരളീധരന്‍, ജെബി മേത്തര്‍ എം പി, ഷാനിമോള്‍ ഉസ്മാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കടുത്ത നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു.