സിദ്ദീഖ് കാപ്പന്റെ വീട് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് നേതാക്കള്‍ സന്ദര്‍ശിച്ചു

Update: 2020-10-14 01:53 GMT

മലപ്പുറം: യുപി പോലിസ് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വീട് വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് മലപ്പുറം ജില്ലാ ഭാരവാഹികള്‍ സന്ദര്‍ശിച്ചു. വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സല്‍മാ സ്വാലിഹ്, ജനറല്‍ സെക്രട്ടറി റൈഹാന കോട്ടക്കല്‍, ജില്ലാ കമ്മിറ്റിയംഗം ആരിഫ വേങ്ങര എന്നിവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ദലിത് യുവതിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ ഹാഥ്‌റസില്‍ വാര്‍ത്താശേഖരണത്തിനു പോവുന്നതിനിടെയാണ് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം സെക്രട്ടറിയുമായ സിദ്ദീഖ് കാപ്പനെയും കാംപസ് ഫ്രണ്ട് നേതാക്കളെയും യുപി പോലിസ് അറസ്റ്റ് ചെയ്തത്.

Leaders of the Women India Movement visited Siddique Kappan's house