മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ല; താന്‍ വിചാരിച്ചാല്‍ മലപ്പുറത്തു മാത്രമല്ല കോഴിക്കോടും, പാലക്കാടും എല്‍ഡിഎഫിന് ഭരണം നഷ്ടമാകും: പി വി അന്‍വര്‍ എംഎല്‍എ

അതിലേക്ക് പോകണോ എന്ന് സിപിഎം നേതൃത്വം തീരുമാനിക്കണമെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Update: 2024-09-30 07:36 GMT

മലപ്പുറം: താന്‍ വിചാരിച്ചാല്‍ 25 പഞ്ചായത്തുകളിലെ ഭരണം എല്‍ഡിഎഫിന് നഷ്ടമാകുമെന്ന് പി വി അന്‍വര്‍ എംഎല്‍എ. അതിലേക്ക് പോകണോ എന്ന് സിപിഎം നേതൃത്വം തീരുമാനിക്കണമെന്നും പിവി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. താന്‍ വിചാരിച്ചാല്‍ മലപ്പുറത്തു മാത്രമല്ല കോഴിക്കോടും, പാലക്കാടും ഭരണം പോകുമെന്നും അന്‍വര്‍ പറഞ്ഞു.

''മുഖ്യമന്ത്രി എന്നെ കള്ളനാക്കിയപ്പോളാണ് ഞാന്‍ പ്രതികരിച്ചത്. അതുവരെ ഞാന്‍ ഒന്നും മിണ്ടിയിരുന്നുല്ല. തന്റെ മെക്കട്ട് കേറാന്‍ വന്നതാണ് എല്ലാത്തിനും തുടക്കം. 140 മണ്ഡലത്തിലും എന്നെ സ്‌നേഹിക്കുന്നവരുണ്ട്.മുഖ്യമന്ത്രിക്ക് തലക്ക് വെളിവില്ല. പൊലീസ് പിടിച്ച ഒരു സ്വര്‍ണക്കേസും ശിക്ഷിക്കാന്‍ കഴിയില്ല. പൊലീസ് പിടിച്ച സ്വര്‍ണം പരിശോധിച്ച സ്വര്‍ണ പണിക്കാരന് 16 ലക്ഷത്തോളം രൂപ പൊലീസ് കൊടുത്തിട്ടുണ്ട്. ആ തുക പൊലീസ് കൊടുത്തതാണോ? ഇതൊക്കെ പറഞ്ഞാല്‍ അന്‍വര്‍ സ്വര്‍ണക്കടത്തുകാരെ സഹായിക്കുകയാണെന്ന് പറയും. മുഖ്യമന്ത്രി പറ്റിക്കപ്പെടുകയാണെന്ന് ഇനിയും അദ്ദേഹത്തിന് മനസിലായിട്ടില്ല. തൊഴിലിനും പഠനത്തിനുമായി യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതിനെ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നില്ല. എല്ലാ യുവാക്കള്‍ക്കും വിദേശത്തേക്ക് പോകാന്‍ കഴിയില്ല'' പി.വി.അന്‍വര്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്നും ഒരു എസ്പിക്ക് മാത്രം സ്വര്‍ണ ഇടപാട് നടത്താന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു. നിയമസഭയില്‍ തനിക്ക് കസേരയില്ലെങ്കില്‍ നിലത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Tags: