എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കും: തോമസ് ഐസക്
തിരുവനന്തപുരം: അതിദാരിദ്യം ഇല്ലാതാക്കിയതും തൊഴിലില്ലായ്മ നിരക്ക് കുറച്ചതും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രധാന നേട്ടങ്ങളാണെന്ന് സിപിഎം നേതാവ് തോമസ് ഐസക്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാകാത്തതാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
പദ്ധതികള്‍ എങ്ങനെ നടപ്പാക്കുമെന്ന് യുഡിഎഫ് പറയണ്ടേ. കിഫ്ബിയെ തകര്‍ക്കാനാണ് ശ്രമം. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ യുഡിഎഫ് എങ്ങനെ നടപ്പാക്കും? ജിഎസ്ടിയേ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് പോലും യുഡിഎഫിനില്ല. യുഡിഎഫിനും എന്‍ഡിഎയ്ക്കും വിഭവസമാഹരണത്തിന് കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിപിഐ എന്നല്ല ആരു വോട്ട് തന്നാലും സ്വീകരിക്കുമെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.