എല്‍ഡിഎഫിനുണ്ടായത് അപ്രതീക്ഷിത തിരിച്ചടി, ആവശ്യമായ നടപടികള്‍ സ്വീകരിക്കും: എം വി ഗോവിന്ദന്‍

Update: 2025-12-13 10:58 GMT

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ അപ്രതീക്ഷിത തിരിച്ചടി പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തെല്ലാം അപകടങ്ങള്‍ ഉണ്ടോ അതെല്ലാം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എല്‍ഡിഎഫ് വിരുദ്ധ വികാരം ഉണ്ടായിട്ടില്ല അങ്ങിനെയെങ്കില്‍ 7 ജില്ലാ പഞ്ചായത്തുകളില്‍ ജയിക്കുമോ എന്നും എം വി ഗോവിന്ദന്‍ ചോദിച്ചു. ശബരിമല സ്വര്‍ണ്ണകൊള്ള പ്രതിഫലിച്ചോ എന്ന് നോക്കിയിട്ട് പറയാമെന്നും ഗോവിന്ദന്‍ പറഞ്ഞു.

Tags: