ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകനെ സസ്‌പെന്‍ഡ് ചെയ്തു

Update: 2025-10-09 07:00 GMT

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ച അഭിഭാഷകന്‍ രാകേഷ് കിഷോറിന്റെ അംഗത്വം സുപ്രിംകോടതി ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അംഗത്വം റദ്ദാക്കിയത്.

കിഷോറിന്റെ 'അപമാനകരവും മര്യാദയില്ലാത്തതുമായ പെരുമാറ്റം' 'ജുഡീഷ്യല്‍ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണം' ആണെന്നും 'സുപ്രിംകോടതിയുടെ പ്രൊഫഷണല്‍ ധാര്‍മ്മികതയുടെയും മാന്യതയുടെയും അന്തസ്സിന്റെയും ഗുരുതരമായ ലംഘനമാണെന്നും എസ്സിബിഎ പറഞ്ഞു

ഒക്ടോബര്‍ ആറിനാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്ക്കുനേരെ രാകേഖ് കിഷോര്‍ ഷൂ എറിയാന്‍ ശ്രമംനടത്തിയത്. കേസുകള്‍ നടക്കുന്നതിനിടയിലാണ് സംഭവം. ഖജുരാഹോയില്‍ ഏഴടി ഉയരമുളള വിഷ്ണുവിന്റെ വിഗ്രഹം പുനഃസ്ഥാപിച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ ഗവായ് നടത്തിയ പരാമര്‍ശങ്ങളാണ് സംഭവത്തിന് കാരണമെന്നാണ് വിവരം. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് സനാതന ധര്‍മ്മത്തിനെതിരാണെന്നു പറഞ്ഞായിരുന്നു ഇയാള്‍ അതിക്രമം നടത്തിയത്. രാകേഷ് കിഷോര്‍ എന്ന അഭിഭാഷകനാണ് അതിക്രമം നടത്തിയത്.

Tags: