യുപിയില്‍ അഭിഭാഷകനെ വെടിവച്ചു കൊന്നു

Update: 2020-12-17 17:41 GMT

നോയിഡ: യുപിയില്‍ അഭിഭാഷകനെ വെടിവച്ചു കൊന്നു. ഫത്തേ മുഹമ്മദ് ഖാന്‍ എന്ന അഭിഭാഷകനെയാണ് വെടിവച്ചു കൊന്നത്. സ്വത്ത് തര്‍ക്കത്തിന് പിന്നിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം. രാവിലെ തന്റെ കക്ഷിയെ കാണാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം ഉണ്ടായിരിക്കുന്നത്. വീടിന് സമീപമുള്ള റോഡില്‍ വെച്ചാണ് അഭിഭാഷകന്‍ കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചിരിക്കുകയാണെന്ന് ഗ്രെയിറ്റര്‍ നോയിഡ ഡിസിപി രാജേഷ് കുമാര്‍ സിങ് പറയഞ്ഞു.


കൊല്ലപെട്ട അഭിഭാഷകന്റെ മകന്റെ പരാതിയെത്തുടര്‍ന്ന് പോലിസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.അതേസമയം പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.