തൊടുപുഴ: ഇടുക്കിയില്‍ ഭര്‍തൃപീഡനത്തിനെതിരേ പരാതിയുമായി അഭിഭാഷക. കഞ്ഞിക്കുഴി സ്വദേശിയായ വ്യവസായി മനു പി മാത്യുവിനെതിരെയാണ് അഭിഭാഷക പരാതി നല്‍കിയത്. ഗര്‍ഭിണിയായ മൂന്നാം മാസം ശരീരത്തിലേക്ക് തിളച്ച എണ്ണ ഒഴിച്ച് പൊള്ളിച്ചുവെന്നും യുവതി ആരോപിക്കുന്നു.യുവതിയുടെ മുഖത്തും കഴുത്തിലും കൈഭാഗത്തും മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടെന്നാണ് റിപോര്‍ട്ടുകള്‍.
ഇരിങ്ങാലക്കുട സ്വദേശിനി തെരേസ മിഷേല്‍ ആണ് പരാതിയുമായി രംഗത്തെത്തിയത്. ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം ചെയ്യിപ്പിച്ചുവെന്നും 2024 ല്‍ ആദ്യ ഗര്‍ഭിണിയായപ്പോള്‍ യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ദിവസം മുതല്‍ ക്രൂരമര്‍ദ്ദനമാണ് നേരിട്ടതെന്നും യുവതി പരാതി പറഞ്ഞു. വിവാഹത്തിനുശേഷം ബെംഗളൂരുവിലേക്ക് താമസം മാറിയെന്നും അവിടെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചുവെന്നും അഭിഭാഷക പറഞ്ഞു.
കഴിഞ്ഞദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടതിന് സഹോദരനെ അടക്കം വിളിച്ചു ഭീഷണിപ്പെടുത്തി എന്നും പരാതിയില്‍ പറയുന്നുണ്ട്. ചെറിയ സൗന്ദര്യ പിണക്കങ്ങള്‍ ഉണ്ടാകുമ്പോള്‍ തന്നെ വലിയ ട്രോളി ബാഗ് ദേഹത്തേക്ക് എടുത്ത് എറിയുമെന്നും യുവതി പറഞ്ഞു. കാട്ടൂര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.