ബിജെപി നേതാവ് സര്‍ക്കാര്‍ അഭിഭാഷകന്‍: വിവാദമായതോടെ നിയമനം റദ്ദാക്കി നിയമവകുപ്പ്

ഇടുക്കിയിലെ ബിജെപി നേതാവ് വിനോജ് കുമാറിനെ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ പദവിയിലാണ് നിയമിച്ചിരുന്നത്

Update: 2022-06-17 10:49 GMT

തിരുവനന്തപുരം: ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചത് റദ്ദാക്കി നിയമവകുപ്പ് ഉത്തരവിറക്കി. ഇടുക്കിയിലെ ബിജെപി നേതാവ് വിനോജ് കുമാറിനെ അഡീഷണല്‍ പ്രോസിക്യൂട്ടര്‍, അഡീഷണല്‍ ഗവ. പ്ലീഡര്‍ പദവിയിലാണ് നിയമിച്ചിരുന്നത്. ഈ നിയമനം വിവാദമായതോടെയാണ് നിയമവകുപ്പ് ഉത്തരവ് റദ്ദാക്കിയത്.

ബിജെപി നേതാവിന്റെ നിയമനത്തിനെതിരേ ആള്‍ ഇന്ത്യാ ലോയേഴ്‌സ് യൂനിയന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. ചില ജില്ലാ സിപിഎം നേതാക്കള്‍ ഇടപെട്ടാണ് ബിജെപി നേതാവിനെ സര്‍ക്കാര്‍ അഭിഭാഷകനായി നിയമിച്ചതെന്നാണ് വിമര്‍ശനം. ബിജെപി ജില്ലാ സെക്രട്ടറി, ഒബിസി മോര്‍ച്ചാ ഭാരവാഹി എന്നീ ചുമതലകള്‍ വഹിച്ചിരുന്നയാളാണ് വിനോജ് കുമാര്‍. ഈ മാസം ഒമ്പതിനാണ് വിജയ് കുമാറിനെ നിയമിച്ചുള്ള ഉത്തരവിറങ്ങിയത്. 

Tags: