ജില്ലയിലെ പ്രധാന ഓഫിസുകളെ ബന്ധപ്പെടുത്തുന്ന 'എന്റെ ജില്ല' മൊബൈല്‍ ആപ്പ് പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലയിലെ പ്രധാന ഓഫിസുകളെ ബന്ധപ്പെടുത്തുന്ന 'എന്റെ ജില്ല' മൊബൈല്‍ ആപ്പ് പുറത്തിറക്കി. ഇതുവഴി ജനങ്ങള്‍ക്ക് ഓരോ ജില്ലയിലേയും 10 പ്രധാനപ്പെട്ട വകുപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെ ഫോണ്‍ വഴി ബന്ധപ്പെടാനും അവരുടെ പ്രവര്‍ത്തനം വിലയിരുത്താനും കഴിയും. രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എല്ലാവര്‍ക്കും കാണാന്‍ സാധിക്കുമെന്ന പ്രത്യേകതയുമുണ്ട്. ജില്ലാ കലക്ടര്‍മാര്‍ക്കും വകുപ്പ് മേധാവികള്‍ക്കും ഈ നിര്‍ദേശങ്ങള്‍ നിരീക്ഷിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത.
സര്‍ക്കാര്‍ ഓഫിസുകളുടെ നിര്‍വഹണം കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്.