കോട്ടയം: മുന്‍ കോണ്‍ഗ്രസ് നേതാവും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയുമായ ലതികാ സുഭാഷ് എന്‍സിപിയില്‍ ചേര്‍ന്നേക്കും. എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോയുമായി ലതികാ സുഭാഷ് ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം താമസിയാതെ ഉണ്ടായേക്കുമെന്നാണ് സൂചന.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വനിതകള്‍ക്ക് സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ലതികാ സുഭാഷ് തല മുണ്ഡനനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.
പിന്നീട് ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു.