കൊവിഡ്: റെംഡെസിവിറിനുവേണ്ടി ചെന്നൈ മെഡിക്കല്‍ കോളജിനു മുന്നില്‍ വമ്പിച്ച ജനക്കൂട്ടം

Update: 2021-05-10 13:46 GMT

ചെന്നൈ: കൊവിഡ് വ്യാപനത്തിനിടയിലും മരുന്നിനുവേണ്ടി ആശുപത്രികള്‍ക്കുമുന്നില്‍ വമ്പന്‍ ജനക്കൂട്ടം. ചെന്നൈയില്‍ നിന്നാണ് അവസാന റിപോര്‍ട്ട് വന്നിരിക്കുന്നത്. ചെന്നൈയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ നൂറ് കണക്കിനു പേരാണ് റെംഡിവിറിനുവേണ്ടി കൂട്ടംകൂടിയത്. കൊവിഡ് രോഗത്തിനുവേണ്ടി വ്യാപകമായി ഉപയോഗിക്കുന്നതാണ് റെഡെസിവിര്‍.

തങ്ങളുടെ കുടുംബത്തില്‍ കൊവിഡ് ബാധിച്ച് മരണത്തോടടുത്തവരുടെയും നില ഗുരുതരമായി തുടരുന്നവരുടെയും ബന്ധുക്കളാണ് ഗുളികക്കു വേണ്ടി വരുനില്‍ക്കുന്നത്. ദിവസങ്ങളായി ആശുപത്രിക്കു മുന്നില്‍ കാത്തുനില്‍ക്കുന്നവര്‍ പോലുമുണ്ട്.

തമിഴ്‌നാട്ടില്‍ രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ലോക്ക് ഡൗണ്‍ തിങ്കളാഴ്ച തുടങ്ങി.

സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം മെയ് പത്താം തിയ്യതി പുലര്‍ച്ചെ നാല് മണി മുതല്‍ മെയ് 24ാം തിയ്യതി പുലര്‍ച്ചെ 4 മണിവരെയാണ് കര്‍ഫ്യൂ.

തമിഴ്‌നാട്ടില്‍ 28,897 പേര്‍ക്കാണ് തിങ്കളാവ്ച കൊവിഡ് ബാധിച്ചത്. 236 പേര്‍ മരിക്കുകയും ചെയ്തു.