ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് വഴി ലാപ് ടോപ്പ്

Update: 2021-08-05 11:47 GMT

കാസര്‍കോഡ്: ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമൂഹ്യനീതി വകുപ്പ് വഴി ലാപ് ടോപ്പുകള്‍ നല്‍കുന്നു. താല്‍പര്യമുള്ളവര്‍ അപേക്ഷകള്‍ ആഗസ്റ്റ് 31 നകം ജില്ലാ സാമൂഹ്യനീതി ഓഫിസില്‍ നേരിട്ടോ, ജില്ലാസാമൂഹ്യനീതി ഓഫിസര്‍, സിവില്‍സ്‌റ്റേഷന്‍, പി ഒ വിദ്യാനഗര്‍, 671123 എന്ന വിലാസത്തിലോ ലഭ്യമാക്കണം. 

നിലവില്‍ പഠനം തുടര്‍ന്നുവരുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം സഹിതം സഹിതമാണ് അപേക്ഷിക്കണ്ടേത്. സാക്ഷ്യപത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു വകുപ്പുകള്‍, ഏജന്‍സികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന ലാപ്പ്‌ടോപ്പ്, മൊബൈല്‍, ടെലിവിഷന്‍ എന്നിവയിലേതെങ്കിലും ലഭ്യമായിട്ടുണ്ടോ എന്നത് കൃത്യമായി രേഖപ്പെടുത്തണം. ജില്ലയില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ വിവരം ജില്ലാ സാമൂഹ്യ നീതി ഓഫിസറെ അറിയിക്കണം. ഫോണ്‍: 04994 255 074. 

Tags:    

Similar News