പുനലൂര്‍: കൊല്ലം ജില്ലയിലെ പുനലൂരില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍. പച്ചയില്‍മലയിലെ സ്വകാര്യ ഭൂമിയിലാണ് ഞായറാഴ്ച രാത്രിയോടെ മണ്ണിടിച്ചിലുണ്ടായത്. ഏകദേശം ഒരു കിലോമീറ്റര്‍ ദൂരത്തോളം മണ്ണ് കുത്തിഒലിച്ചു.
റബ്ബര്‍, വാഴ തുടങ്ങിയ മുഴുവന്‍ കൃശികളും നശിച്ചു. ജനവാസ മേഖലയോട് ചേര്‍ന്നാണ് മണ്ണിടിച്ചില്‍ ഉണ്ടായതെന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. രാത്രി ഒമ്പത് മണിയോടെ മല ഭാഗത്ത് നിന്ന് ശബ്ദം കേട്ടതായി പ്രദേശവാസികള്‍ അറിയിച്ചു. പുലര്‍ച്ചെയോടെയാണ് മണ്ണിടിച്ചിലിന്റെ വ്യാപ്തി മനസ്സിലായത്.