ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍; 20 പേരെ കാണാനില്ല

Update: 2021-07-03 10:05 GMT

ടോക്യോ: ജപ്പാനിലെ അറ്റാമി നഗരത്തില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 20 പേരെ കാണാതായി. ഷിസുവോകയിലെ വിനോദ സഞ്ചാര കേന്ദ്രമായ അറ്റാമിയില്‍ കഴിഞ്ഞ മൂന്നു ദിവസങ്ങളായി ശക്തമായ മഴ പെയ്യുകയാണ്.


പ്രദേശത്ത് പലയിടങ്ങളിലുമുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകള്‍ തകര്‍ന്നു. രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പ്രത്യേക സിമിതിയെ നിയോഗിച്ചു. പോലിസും അഗ്‌നിശമന സേനാംഗങ്ങളും സൈന്യവും കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.




Tags: