'ലാന്‍ഡ് ജിഹാദ് നടത്താന്‍ അനുവദിക്കില്ല'; മുസ് ലിംകള്‍ക്കെതിരേ വിഷം തുപ്പി പുഷ്‌കര്‍ സിങ് ധാമി

Update: 2026-02-09 07:01 GMT

ഉത്തരാഖണ്ഡ്: മദ്രസകളും പള്ളികളും പൊളിച്ചുമാറ്റിയ നടപടിയെ മഹത്വവല്‍ക്കരിച്ച് ഉത്താരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി. സര്‍ക്കാര്‍ ഭൂമിയിലാണ് ഇവ സ്ഥിതി ചെയ്യുന്നതെന്ന പതിവു ആരോപണവും ധാമി ഉന്നയിച്ചു. ലാന്‍ഡ് ജിഹാദ് നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മറ്റൊരു പ്രയോഗം.

ബുള്‍ഡോസര്‍രാജിലൂടെ പള്ളികള്‍ പൊളിച്ചുമാറ്റുന്ന നടപടികളെ അന്തസ്സായി കണക്കാക്കുന്ന യോഗി ആദിത്യനാഥിന്റെ പകരക്കാരനെന്നാണ് പ്രതിപക്ഷം ധാമിയെ വിളിക്കുന്നത്. മുസ് ലിം സമുദായത്തോടുള്ള ധാമിയുടെ വിദ്വേഷമാണ് വാക്കുകളിലൂടെ പുറത്തുവരുന്നത്.

'കൈയേറ്റക്കാര്‍ക്കും ഭൂമി ജിഹാദികള്‍ക്കുമെതിരെ ഞാന്‍ കര്‍ശന നടപടി സ്വീകരിക്കുന്നത് തുടരും. ഉത്തരാഖണ്ഡിലെ ദേവഭൂമി (പുണ്യഭൂമി) യുടെ ജനസംഖ്യാശാസ്ത്രത്തെ തടസ്സപ്പെടുത്താന്‍ ഞങ്ങള്‍ ആരെയും അനുവദിക്കില്ല, എന്നായിരുന്നു ധാമിയുടെ പരാമര്‍ശം. ധാമിയുടെ വിഷം തുപ്പുന്ന പരാമര്‍ശങ്ങള്‍ക്കെതിരേ പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചു.

Tags: