കുടുംബ കലഹം: യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു
വള്ളികുന്നം പടയണിവട്ടം സ്വദേശി രാജലക്ഷ്മി(32)യെ യാണ് ഗുരുതര പൊള്ളലുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആലപ്പുഴ: മാവേലിക്കരയില്‍ കുടുംബ കലഹത്തിനിടെ യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. വള്ളികുന്നം പടയണിവട്ടം സ്വദേശി രാജലക്ഷ്മി(32)യെ യാണ് ഗുരുതര പൊള്ളലുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവ് ഗോപകുമാറുമായുണ്ടായ വാക്ക് തര്‍ക്കത്തിനു പിന്നാലെയാണ് പൊള്ളലേറ്റത്. സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്.രാജലക്ഷ്മിയും ഗോപകുമാറും തമ്മില്‍ വഴക്ക് പതിവാണെന്ന് അയല്‍വാസികള്‍ പോലിസിന് മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രണ്ടാം വിവാഹമാണിത്. രണ്ട് വയസുള്ള കുട്ടിയും ഇവര്‍ക്കുണ്ട്. യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കൊലപാതക ശ്രമമാണോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.