എംബാപ്പെയ്ക്ക് ഡബിള്‍; ഓറഞ്ച് പടയെ തകര്‍ത്തെറിഞ്ഞ് ഫ്രാന്‍സ്

റൊമേലു ലൂക്കാക്കുവിന്റെ ഹാട്രിക്ക് നേട്ടത്തോടെ ബെല്‍ജിയം സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി.

Update: 2023-03-25 04:20 GMT

ആംസ്റ്റര്‍ഡാം: യൂറോ കപ്പ് യോഗ്യതാ മല്‍സരത്തില്‍ നെതര്‍ലന്റസിനെ പരാജയപ്പെടുത്തി ഫ്രഞ്ച് പട. എതിരില്ലാത്ത നാല് ഗോളിനായിരുന്ന ഫ്രാന്‍സിന്റെ ജയം.പുതിയ ക്യാപ്റ്റന്‍ എംബാപ്പെ ടീമിനായി ഇരട്ട ഗോള്‍ നേടി. ഫ്രാന്‍സിനായുള്ള ഗോളുകളുടെ എണ്ണം 37 ആയി. ഗ്രീസ് മാന്‍, ഉപമെക്കാനെ എന്നിവരും സ്‌കോര്‍ ചെയ്തു.


മറ്റൊരു മല്‍സരത്തില്‍ റൊമേലു ലൂക്കാക്കുവിന്റെ ഹാട്രിക്ക്  നേട്ടത്തോടെ ബെല്‍ജിയം സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനും പരാജയപ്പെടുത്തി. സ്വീഡനായി 41കാരനായ സാള്‍ട്ടണ്‍ ഇബ്രാഹിമോവിച്ചും കളത്തിലിറങ്ങിയിരുന്നു. പോളണ്ടിനെ ചെക്ക് റിപ്പബ്ലിക്ക് 3-1നും ലിത്വാനിയയെ സെര്‍ബിയ എതിരില്ലാത്ത രണ്ട് ഗോളിനും പരാജയപ്പെടുത്തി.




Tags:    

Similar News