ഹോട്ടല്‍ വ്യാപാരി ഹാഷിമിന്റെ മരണം:ദേശീയ പാതാ അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മഴക്കാലത്തിന് മുമ്പ് ബൈപ്പാസിലെ കുഴികള്‍ അടയ്ക്കണമെന്ന് വ്യാപാരികള്‍ രണ്ട് മാസം മുമ്പു തന്നെ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല

Update: 2022-08-09 05:22 GMT

കൊച്ചി : ദേശീയ പാതയില്‍ നെടുമ്പാശ്ശേരിക്ക് സമീപം ഹോട്ടല്‍ വ്യാപാരി ഹാഷിം മരിക്കാനിടയായ സംഭവത്തില്‍ ദേശീയ പാതാ അതോറിറ്റി നഷ്ടപരിഹാരം നല്‍കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

മഴക്കാലത്തിന് മുമ്പ് ബൈപ്പാസിലെ കുഴികള്‍ അടയ്ക്കണമെന്ന് വ്യാപാരികള്‍ രണ്ട് മാസം മുമ്പു തന്നെ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നതാണ്. എന്നാല്‍ യാതൊരു നടപടിയും എടുക്കാന്‍ അധികൃതര്‍ തയ്യാറായിരുന്നില്ല. ദിവസേന 39 ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ള പാലിയേക്കര ടോള്‍ പ്ലാസയുടെ കരാറുകാരനാണ് ദേശീയ പാതയുടെ അറ്റകുറ്റപ്പണിയുടെ ചുമതല.

കൃത്യവിലോപം കാട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും, മരണപ്പെട്ട വ്യാപാരിയുടെ ആശ്രിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്നും ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്, ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ്, ഖജാന്‍ജി സി എസ് അജ്മല്‍ എന്നിവര്‍ പറഞ്ഞു.K

Tags: