കുഴൂര്‍ ഗ്രാമപഞ്ചായത്തംഗം ഇ കേശവന്‍കുട്ടി രാജിവച്ചു

Update: 2021-08-31 18:20 GMT

മാള: കുഴൂര്‍ ഗ്രാമപഞ്ചായത്തംഗം ഇ കേശവന്‍കുട്ടി തല്‍സ്ഥാനം രാജിവെച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് വശമാണ് രാജിക്കത്ത് നല്‍കിയത്. ഗ്രാമപഞ്ചായത്തിലെ നാലാം വാര്‍ഡിനെയാണ് പ്രതിനിധീകരിച്ചിരുന്നത്. ഗ്രാമപഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസുകാരനായ കേശവന്‍കുട്ടിക്ക് മറ്റൊരു സ്ഥാനവും നല്‍കിയിരുന്നില്ല. കഴിഞ്ഞ തവണ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. സ്ഥാനം നല്‍കാതെ അവഗണിച്ചതിനെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുത്തിരുന്നില്ല.




Tags: