ശ്രീറാം വെങ്കിട്ടരാമന്റെനിയമനം: കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി

പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍, സെക്രട്ടറി എം സൂഫി മുഹമ്മദ്, വൈസ് പ്രസിഡന്റ് ജിജീഷ് ടി കെ, സിറാജ് ബ്യൂറോ ചീഫ് സാജു സംസാരിച്ചു

Update: 2022-07-29 12:29 GMT

കൊച്ചി: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ എറണാകുളം ജില്ലാ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. പ്രകടനത്തിനുശേഷം നടന്ന യോഗത്തില്‍ കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍, സെക്രട്ടറി എം സൂഫി മുഹമ്മദ്, വൈസ് പ്രസിഡന്റ് ജിജീഷ് ടി കെ, സിറാജ് ബ്യൂറോ ചീഫ് സാജു സംസാരിച്ചു.

Tags: