പൗരത്വ നിയമം: ഇന്ത്യന്‍ ജനതയ്ക്ക് കുവൈത്തിന്റെ ഐക്യദാര്‍ഢ്യം

കുവൈറ്റ് പാര്‍ലമെന്റിന്റെ ദേശീയ അംസംബ്ലിയില്‍ പങ്കെടുത്ത 27 അംഗങ്ങള്‍ ഒപ്പുവച്ച പ്രസ്താവനയിലാണ് തങ്ങള്‍ക്കുള്ള ആശങ്കകള്‍ പങ്കുവച്ചത്.

Update: 2019-12-26 12:32 GMT

കുവൈത്ത് സിറ്റി: ഇന്ത്യയിലെയും ചൈനയിലെയും മുസ്ലിം ജനത അനുഭവിക്കുന്ന വിവേചനങ്ങള്‍ക്കെതിരേ കുവൈത്ത് പാര്‍ലമെന്റ് അംഗങ്ങള്‍. കുവൈറ്റ് പാര്‍ലമെന്റിന്റെ ദേശീയ അംസംബ്ലിയില്‍ പങ്കെടുത്ത 27 അംഗങ്ങള്‍ ഒപ്പുവച്ച പ്രസ്താവനയിലാണ് അവര്‍ തങ്ങള്‍ക്കുള്ള ആശങ്കകള്‍ പങ്കുവച്ചത്. 



പാര്‍ലമെന്റ് നിയമങ്ങളും അടിച്ചമര്‍ത്തല്‍ പദ്ധതികളും ഉപയോഗിച്ച് ഇന്ത്യ മുസ്ലിങ്ങള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന വിവേചങ്ങളിലും പാര്‍ലമെന്റ് മെമ്പര്‍മാര്‍ ആശങ്കപ്രകടിപ്പിച്ചു. കുവൈത്ത് പാര്‍ലമെന്റിലെ 27 അംഗങ്ങളാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുള്ളത്. അതേസമയം പ്രസ്താവന അവര്‍ അംഗങ്ങളായ ദേശീയ അസംബ്ലിയുടെ ഭാഗമല്ലെന്നും അത് വ്യക്തികള്‍ എന്ന നിലയ്ക്കുള്ള അവരുടെ പ്രതികരണമാണെന്നും കുവൈറ്റ് ടൈംസിന്റെ വാര്‍ത്തയില്‍ കാണുന്നു.

പൗരത്വ നിയമം പാസ്സാക്കിയതു മുതല്‍ ഇന്ത്യയില്‍ കനത്ത പ്രക്ഷോഭങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇന്ത്യ പാസ്സാക്കിയ നിയമത്തില്‍ ഐക്യരാഷ്ട്രസഭയും ആശങ്കപ്രകടിപ്പിച്ചിരുന്നു. ചൈനയിലും മതപരമായ വിശ്വാസത്തിന്റെ പേരില്‍ നിരവധി ഇസ്ലാമിക വിശ്വാസികള്‍ പീഡനം നേരിടുന്നുണ്ട്. 

Tags:    

Similar News