കുവൈത്ത്: 60 കഴിഞ്ഞ ബിരുദ ധാരികള്‍ അല്ലാത്തവര്‍ക്ക് തൊഴില്‍ വിസ പുതുക്കില്ല

Update: 2020-12-30 12:54 GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ് പൂര്‍ത്തിയായ ബിരുദ ധാരികള്‍ അല്ലാത്തവര്‍ക്ക് തൊഴില്‍ പുതുക്കില്ല. നിരോധനം ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മാനവ വിഭവ ശേഷി അധികൃതര്‍ വ്യക്തമാക്കി. നേരത്തെയുള്ള തീരുമാനം അനുസരിച്ചാണ് ഇത്. എന്നാല്‍ ഈ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് മക്കള്‍, ഭര്‍ത്താവ്, എന്നിവരുടെ സ്‌പോണ്‍സര്‍ ഷിപ്പിലേക്ക് താമസ രേഖ മാറ്റാനും കുവൈത്തില്‍ തുടരാനും അനുമതി നല്‍കും. സ്വന്തമായി വ്യാപാരം നടത്തുന്ന 60 കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ പൂര്‍ത്തിയാക്കി സ്വന്തം സ്‌പോണ്‍സര്‍ ഷിപ്പിലേക്ക് താമസ രേഖ മാറ്റാനും അനുവദിക്കും. എന്നാല്‍, ഡിസംബര്‍ 31 വരെ താമസ രേഖ പുതുക്കുന്നതില്‍ നിന്നും ഇവരെ തടയില്ലെന്നും മാനവ ശേഷി അധികൃതര്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.




Tags:    

Similar News