കുവൈത്തില്‍ ഇന്ന് 653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-09-11 13:43 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ന് 653 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 93475 ആയി. ഇന്ന് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് കൊവിഡ് രോഗബാധയെയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 557 ആയി.

620 പേരാണ് ഇന്ന് രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 83660 ആയി. ആകെ 9258 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്ര പരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞ് 97 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4870 പേര്‍ക്കാണ് കൊവിഡ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,68,005 ആയി.