മുഴുവന്‍ പൗരന്മാരും താമസക്കാരും ഷുലോനക്ക് ഓണ്‍ലൈന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം

Update: 2020-06-10 03:38 GMT

കുവൈത്ത് സിറ്റി: ആരോഗ്യരംഗത്തെ ഏറ്റവും പുതിയ വിവരങ്ങള്‍ അറിയാനും പൊതുജനങ്ങള്‍ക്ക് മന്ത്രാലയവുമായി ആശയവിനിമയം നടത്താനും ലക്ഷ്യമിട്ട് പുറത്തിറക്കിയ ഷുലോനക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം രാജ്യത്തെ മുഴുവന്‍ പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു. കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങള്‍ അറിയിക്കുന്നതിന് നടത്തുന്ന പ്രതിദിന വാര്‍ത്താസമ്മേളനത്തിലാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ടത്.

കൊവിഡുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍ പ്രസ്തുത വ്യക്തിക്ക് അവരുടെ വിവരങ്ങള്‍ നല്‍കാനും മന്ത്രാലയത്തിലെ മെഡിക്കല്‍ ടീമുകളുമായി ആശയവിനിമയം നടത്താനും ഈ ആപ്ലിക്കേഷന്‍ വഴി സാധ്യമാകും. ആരോഗ്യ മന്ത്രാലയത്തിലെ സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയും സൈന്‍ ടെലികോമും സംയുക്തമായാണ് ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ shlonik എന്ന് ടൈപ് ചെയ്താല്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാം.  

Tags: