കരിപ്പൂരില്‍ കുവൈത്ത് വിമാനം അടിയന്തരമായി തിരിച്ചിറക്കി

Update: 2021-04-09 05:47 GMT

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയര്‍ ഇന്ത്യ എക്‌സ്പ്രസന്റെ കുവൈത്തിലേക്കുള്ള വിമാനമാണ് തിരിച്ചിറക്കിയത്. വെള്ളിയാഴ്ച രാവിലെ 10ഓടെയാണു സംഭവം. ടേക്ക് ഓഫ് ചെയ്തയുടന്‍ അപായ സിഗ്‌നല്‍ ലഭിച്ചതിനെ തുടര്‍ന്ന് വിമാനം ഇറക്കിയതെന്ന് അധികൃതര്‍ പറഞ്ഞു. എന്നാല്‍, കാരണം വ്യക്തമാക്കിയിട്ടില്ല. 15 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

Kuwait flight returns to Karipur

Tags:    

Similar News