കുന്നുംപുറം പോക്‌സോ കേസ് സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; എസ്ഡിപിഐ

Update: 2020-08-31 10:01 GMT

മലപ്പുറം: കുന്നുംപുറം പാലിയേറ്റീവുമായി ബന്ധപ്പെട്ട് എട്ട് വയസ്സുകരിയായിരുന്ന പിഞ്ചു ബാലികയെ പീഡിപ്പിച്ച പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസില്‍ സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എസ്ഡിപിഐ അബ്ദുറഹ്മാന്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ ആശങ്കകളും ഉടന്‍ പുറത്ത് കൊണ്ട് വരികയും പീഡിപ്പിക്കപ്പെട്ട പിഞ്ചു ബാലികക്ക് പൂര്‍ണ്ണമായ നീതി ലഭിക്കുകയും വേണമെന്നും യോഗം ആവിശ്യപ്പെട്ടു. പോലിസിന്റെ അനാസ്ഥയും നീതി നിഷേധവും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമാകുന്നുണ്ടെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് റഫീഖ് മമ്പുറം അധ്യക്ഷത വഹിച്ചു. മുജീബ് കുണ്ടില്‍ പാറ, പി കോയ മമ്പുറം സംസാരിച്ചു.




Tags: