കുന്നുംപുറം പോക്‌സോ കേസ്: മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം; വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ്
മലപ്പുറം: കുന്നുംപുറത്ത് 8 വയസ്സുകാരി ഒന്നര വര്‍ഷം മുമ്പ് പീഡിപ്പിക്കപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിമന്‍ ജസ്റ്റിസ് മലപ്പുറം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നീതി ഉറപ്പ് വരുത്തണം. ഈ സംഭവത്തില്‍ കുട്ടിയുടെ മൊഴിയും മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ടും അനുസരിച്ച് നീതിപൂര്‍വ്വകമായ അന്വേഷണം നടത്തി ആവശ്യമായ നിയമ നടപടി സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് ആവശ്യപ്പെട്ടു.