രാജ്യം അതിദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി: പികെ കുഞ്ഞാലിക്കുട്ടി

സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നോട്ട് നിരോധനകാലത്ത് ഇത്തരമൊരു അവസ്ഥയെ പറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Update: 2019-12-04 19:03 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ദാരിദ്ര്യം കൂടി വരികയാണന്നും മതിയായ നപടികള്‍ സ്വീകരിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണന്നും പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. പോഷകാഹാരത്തെ പറ്റി സംസാരിക്കുന്ന സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വിശപ്പടക്കാനുള്ള ഭക്ഷണം പോലും ഉറപ്പാക്കുന്നില്ല. വിലക്കയറ്റം കാരണം സാധാരണക്കാര്‍ക്ക് ഉള്ളി പോലും വാങ്ങാന്‍ സാധിക്കുന്നില്ല. അസംഘടിത മേഖലയില്‍ വന്‍ തൊഴില്‍ക്ഷാമമാണ് നേരിടുന്നതെന്നും കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ പറഞ്ഞു. ഇന്ത്യ എല്ലാ നിലയിലും പുരോഗതിയിലേക്കു കുതിക്കുന്ന ഒരു രാജ്യമായിരുന്നു. വന്‍ ശക്തികളുമായി സാമ്പത്തികമായി മല്‍സരിക്കുകയായിരുന്നു നമ്മുടെ രാജ്യം. എന്നാല്‍ ഇന്ന് സ്ഥിതിയതല്ല. താരതമ്യേന മികച്ച ജീവിതനിലവാരം കൈവരിച്ചിരുന്ന കേരളത്തില്‍ നിന്ന് പോലും പട്ടിണി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് രാജ്യത്തിന്റെ അവസ്ഥയെ പറ്റി ഗൗരവകരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നോട്ട് നിരോധനകാലത്ത് ഇത്തരമൊരു അവസ്ഥയെ പറ്റി സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അന്ന് അദ്ദേഹത്തെ പരിഹസിക്കുകയണ് ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി. മറ്റുള്ള രാജ്യങ്ങള്‍ക്കിടയില്‍ ഇന്ന് രാജ്യത്തിന്റെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിരിക്കുകയാണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

Tags:    

Similar News