മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി, വേങ്ങരയില്‍ ഷാജി; ലീഗ് നാളെ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും

Update: 2026-03-16 08:46 GMT

മലപ്പുറം: നിയമസഭ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണായത്തില്‍ മുസ്ലിം ലീഗില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍. നിലവിലെ റിപോര്‍ട്ടനുസരിച്ച് പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറും. കെ എം ഷാജിയെ വേങ്ങരയിലേക്ക് പരിഗണിക്കാനാണ് സാധ്യത. കാസര്‍കോട്ടെ പ്രാദേശിക എതിര്‍പ്പ് പരിഗണിച്ചാണ് ഷാജിയെ വേങ്ങരയില്‍ പരിഗണിക്കുന്നത്. കെ എം ഷാജിക്ക് ഉറച്ച സീറ്റ് നല്‍കണമെന്നാണ് സാദിഖ് അലി തങ്ങളുടെ നിലപാട്.

പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക് മാറുകയാണെങ്കില്‍, കെ എം ഷാജി വേങ്ങരയില്‍ മല്‍സരിച്ചേക്കും. ഇന്ന് വൈകീട്ടോടെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി നാളെ പാണക്കാട് വച്ചു സാദിഖ് അലി തങ്ങള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും എന്നാണ് വിവരം.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്നോടിയായി മുസ്ലിം ലീഗ് നേതൃയോഗം മലപ്പുറത്ത് ചേരുകയാണ്. കോണ്‍ഗ്രസുമായുള്ള ഉഭയ കക്ഷി ചര്‍ച്ചയിലെ തീരുമാനം പി കെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചകള്‍ പൂര്‍ത്തിയായ കാര്യം കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളെ അറിയിച്ചു.

Tags: